ക്രോണിന്‍നെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്

എറണാകുളം: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. സുഹൃത്ത് ക്രോണിന്‍ ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തല്‍. സംബന്ധിച്ച കേസില്‍ അറസ്റ്റിലായ പ്രതി ക്രോണിന്‍ അലക്‌സാണ്ടറിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്. ക്രോണിന്‍ തന്നെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മിഷേലിന്റ സുഹൃത്ത് ക്രിസ്റ്റി പൊലീസിന് മൊഴി നല്‍കി.കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രസ് കോച്ചിങിന് പഠിക്കുമ്പോഴാണ് ക്രോണിന്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ക്രിസ്റ്റി മൊഴി നല്‍കി.തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ക്രിസ്റ്റി മൊഴി നല്‍കിയത്. മിഷേലിനോട് മേലില്‍ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടു. മിഷേലിന് അടുപ്പമുള്ള മറ്റ് ആണ്‍ സുഹുത്തുക്കളുടെ വിവരങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടെന്നും ക്രിസ്റ്റി മൊഴി നല്‍കിയിട്ടുണ്ട്.

LEAVE A REPLY