ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഭാഗമാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. ഇതിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ ആരോഗ്യത്തിന് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പച്ചക്കറി എപ്പോഴും ചെറിയ ചൂടിൽ വേണം വേവിയ്ക്കാൻ. ചൂടു കൂടിയാൽ ഇവയുടെ നിറവും രുചിയും ഗുണവും നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത് . മാത്രമല്ല, പച്ചക്കറികൾ വേവിക്കുമ്പോൾ എണ്ണം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പച്ചക്കറികൾ എണ്ണയിൽ പാകം ചെയ്യുന്നവരുണ്ട്. ഇത് രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു. കറിയിൽ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.


















