ആരോഗ്യകരമായ വാർദ്ധക്യത്തിന് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. ദഹിക്കാൻ എളുപ്പമുള്ള, പ്രോട്ടീനും ധാരാളം ഒമേഗ-3 ഫാറ്റിആസിഡുകളും അടങ്ങിയ സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ ശരീര വീക്കം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചർമത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളിൽ ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകൾ കൂടുതലുള്ള ഭക്ഷണക്രമം അകാല വാർദ്ധക്യത്തിന് കാരണമാകുന്ന യുവി-ഇൻഡ്യൂസ്ഡ് കേടുപാടുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. പതിവായി നട്സ് കഴിക്കുന്നത് വാർദ്ധക്യം വൈകിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോഗ്യകരമായ വാർദ്ധക്യത്തിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്താനും ശരീരത്തിന്റെ കോശജ്വലന പ്രതികരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















