77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂരില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസംഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളര്‍ന്നു വീഴുകയായിരുന്നു.
അദ്ദേഹം തളര്‍ന്ന് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്ത് ഉണ്ടായിരുന്നവര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചെങ്കിലും വിശദമായ ആരോഗ്യ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോയത്.



















