ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ

ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ അത്യാവശ്യമാണ്. വൈറ്റമിൻ എ യുടെയും കരോട്ടീനിന്റെയും സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ. ഗർഭസ്ഥശിശുക്കൾക്ക് ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും പ്രധാന സ്രോതസ്സ് ഇലക്കറികൾ ആണെന്ന് വിദക്തർ പറയുന്നു. രോഗപ്രതിരോധശേഷി നല്‍കുന്ന വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയായ ഇലക്കറികളില്‍ കുടലിന്റെ പ്രവർത്തനത്തിനു വേണ്ട നാരുകളും നല്ല തോതിലുണ്ട്. മുതിർന്നവർ ദിവസേന 125 ഗ്രാം ഇലക്കറികൾ കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഇലക്കറി പതിവാക്കുന്നവര്‍ക്കു ഹൃദ്രോഗവും കാൻസറും കുറയുന്നതായി റിപ്പോർട്ടുണ്ട്. കൂടിയ തോതിൽ മഗ്നീഷ്യവും കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്സും കാരണം പ്രമേഹരോഗികൾക്കും ഇലക്കറികൾ കഴിക്കാം എന്ന് വിദക്തർ പറയുന്നു. മാത്രമല്ല കാഴ്ച നിലനിർത്താനും തിമിരം അകറ്റാനും ഇലക്കറികൾ വളരെ സഹായിക്കും. ചുവന്ന ചീരയും പച്ച ചീരയുമാണ് ഏറ്റവും പ്രചാരമുള്ള ഇലക്കറികൾ. എന്നാൽ വൃക്കരോഗികൾ, മറ്റ് അലർജിയുള്ളവർ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രമേ ഇലക്കറികൾ പതിവായി കഴിക്കാവൂ.