യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയി: ഭാര്യയ്ക്ക് പരിക്ക്

തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ ഭാര്യയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് സംഭവം.

ആക്രമണത്തില്‍ നിഷാദിന്റെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘വിപ്ലവം വിജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ്. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തു.

LEAVE A REPLY