എബിസി ജ്യൂസിന്റെ പാർശ്വഫലങ്ങൾ

പോഷകസമ്പന്നമായ എബിസി ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും മുടി വളരാനുമൊക്കെ സഹായിക്കുമെങ്കിലും, ഇതിൽ ഗുണങ്ങൾ മാത്രമല്ല , എബിസി ജ്യൂസിന് ചില പാർശ്വഫലങ്ങളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുമാകയാണ് ആരോഗോയവിധഗ്തർ. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ഒരുമിച്ച് ചേർത്താണ് എബിസി ജ്യൂസ് ഉണ്ടാക്കുന്നത്. എബിസി ജ്യൂസിലെ ഒരു പ്രധാന ചേരുവയായ ബീറ്റ്റൂട്ടിൽ ഓക്‌സലേറ്റുകൾ കൂടുതലാണ്. ഇത് ചില ആളുകളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മാത്രമല്ല, ആപ്പിളിലും കാരറ്റിലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ ജ്യൂസ് ആക്കി കുടിക്കുമ്പോൾ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കാൻ സാധ്യതയുണ്ട്. എബിസി ജ്യൂസിൽ ഉയർന്ന അളവിൽ അടങ്ങിയ നാരുകൾ, പ്രത്യേകിച്ച് സെൻസിറ്റീവായ ദഹനവ്യവസ്ഥയുള്ളവരിൽ, അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. നാരുകൾ അടങ്ങിയ ഭക്ഷണം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.