കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രമേശ് തന്റെ കൃഷിയിടത്തിൽ പരുത്തിയും വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽ ശനിയാഴ്ച രമേശ് കീടനാശിനി തളിച്ചു. തിങ്കളാഴ്ച കൃഷിയിടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി ഉപയോഗിച്ച് കുടുംബം ഭക്ഷണം തയ്യാറാക്കി കഴിച്ചതിന് പിന്നാലെയാണ് ഇവരിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. കർണാടകയിലെ റായ്ചൂരിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.