
ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് ഒഴിവാക്കുക. പെർഫ്യൂമിലെ ആൽക്കഹോളും മറ്റ് രാസവസ്തുക്കളും ആഭരണങ്ങളിൽ പ്രത്യേകിച്ച് സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ ഫാഷൻ ജ്വല്ലറികൾ, മുത്തുകൾ, രത്നങ്ങൾ എന്നിവയിൽ പതിക്കുമ്പോൾ അത് ആഭരണങ്ങളുടെ നിറം മങ്ങാനും തിളക്കം നഷ്ടപ്പെടാനും കേടുപാടുകൾ സംഭവിക്കാനും കാരണമാകും.ആഭരണവും പെർഫ്യൂമും തമ്മിലുള്ള സമ്പർക്കം ചർമത്തിൽ നീണ്ടുനിൽക്കുമ്പോൾ ചിലപ്പോൾ അസ്വസ്ഥതകളോ ചെറിയ അലർജിയോ ഉണ്ടാക്കാം. ചില ലോഹങ്ങൾ പ്രത്യേകിച്ച് നിക്കൽ പോലുള്ളവ ചർമത്തിൽ അലർജി ഉണ്ടാക്കാറുണ്ട്. ഈ ലോഹങ്ങളിൽ പെർഫ്യൂം തട്ടുമ്പോൾ രാസപ്രവർത്തനം നടന്ന് അലർജിയുടെ സാധ്യത വർധിച്ചേക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആഭരണം ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് പെർഫ്യൂമിൻറെ തീവ്രത വർധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു.


















