പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങൾ ബാങ്കിന് മുൻകൂട്ടി നൽകണമെന്ന് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങൾ സർക്കാർ ഏജൻസികൾ ബാങ്കിന് മുൻകൂട്ടി നൽകണമെന്ന് അധികൃതർ. വ്യക്തിഗത വായ്പകൾ എടുക്കുക, സാമ്പത്തിക ബാധ്യത തീർക്കാതെ രാജ്യം വിടുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചതിനാലാണ് പുതിയ നിയന്ത്രണം. സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് കൃ​ത്യ​സ​മ​യ​ത്ത് ബാ​ങ്കി​ന് വി​വ​രം ല​ഭി​ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വി​ല്‍നി​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​യ്പ കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം പു​റ​ത്താ​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ വി​വി​ധ സേ​വ​ന മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ ന​ല്‍കു​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തോ​ടെ കു​ടി​ശ്ശി​ക അ​ട​ച്ചാ​ല്‍ മാ​ത്ര​മേ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച വി​ദേ​ശി​ക​ള്‍ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ സാധിക്കു.

LEAVE A REPLY