ഇടയ്ക്കിടെ മധുരം കഴിക്കാനുള്ള കൊതി തോന്നാറുണ്ടോ? എന്നാൽ ഈ തോന്നൽ നിസാരമാക്കരുതെന്ന് മുന്നറിയിപ്പ് നൽക്കുകയാണ് ആരോഗ്യവിദഗ്തർ. ശരീരത്തിൽ ചില പോഷകങ്ങളുടെ അഭാവത്തെ തുടർന്ന് ഇങ്ങനെ സംഭവിക്കാമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. വിറ്റാമിൻ ബി 1 , വിറ്റാമിൻ ബി 2 , വിറ്റാമിൻ ബി 3 , വിറ്റാമിൻ ബി12, അല്ലെങ്കിൽ വിറ്റാമിൻ ബി 5 എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും. കൂടാതെ രക്തത്തിലെ ക്രോമിയത്തിൻറെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ക്രോമിയം സഹായിക്കുന്നു.ബ്രോക്കോളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ലീൻ മാംസ്യങ്ങൾ എന്നിവയിൽ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.


















