പഞ്ചാബിൽ പിറന്നാൾ ദിനത്തിൽ ഓൺലൈൻ ആയി വാങ്ങിയ കേക്ക് കഴിച്ച പത്തുവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ; കൃത്രിമ മധുരം മരണകാരണം

പഞ്ചാബിൽ പിറന്നാൾ ദിനത്തിൽ ഓൺലൈൻ ആയി വാങ്ങിയ കേക്ക് കഴിച്ച പത്തുവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ കേക്കിൽ അമിതമായ അളവിൽ അടങ്ങിയ കൃത്രിമ മധുരമാണ് മരണകാരണമെന്ന് കണ്ടെത്തി പോലീസ്. മാർച്ച് ഇരുപത്തിനാലിനാണ് പെൺകുട്ടിക്കും കുടുംബത്തിനും ചോക്കലേറ്റ് കേക്ക് കഴിച്ചതിനുപിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഇവർ ഓൺലൈനായാണ് കേക്ക് വാങ്ങിയിരുന്നത്. കൂടുതൽ പരിശോധനയ്ക്ക് കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് സാകറീൻ എന്ന കൃത്രിമ മധുരമാണ് വില്ലനായത് എന്ന് കണ്ടെത്തിയത്. ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീൻ ചെറിയ അളവിൽ ചേർക്കാറുണ്ടെങ്കിലും ഇത് വലിയതോതിൽ ഉപയോ​ഗിക്കുന്നത് രക്തത്തിലെ ​ഗ്ലൂക്കോസ് നില കുത്തനെ ഉയർത്തും. വിഷയത്തിൽ ബേക്കറി ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

LEAVE A REPLY