‘ഇന്ത്യന്‍ പട്ടികള്‍ക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം’ എന്ന് ഭീകരാക്രമണത്തെ ആഘോഷിച്ചും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍

ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ട്.

പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡ് അംഗമാണ് അദില്‍. ഒരാള്‍ വിചാരിച്ചാല്‍ ഇത്ര വലിയ ആക്രമണം നടക്കുമെന്ന് സൂചന നല്‍കുകയാണ് ഇതിലൂടെ ജയ്‌ഷെ മുഹമ്മദ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്‌ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.

ഇതിനിടെ, ഭീകരാക്രമണം സോഷ്യല്‍ മീഡിയകളില്‍ ആഘോഷവുമായി കാശ്മീര്‍ വിഘടനവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പട്ടികള്‍ക്കുള്ള വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആണെന്നും ഇന്ന് സുഖമായി ഉറങ്ങാമെന്നും പലരും കമന്റ് ചെയ്യുന്നു. മോദിക്കുള്ള വാലന്റൈന്‍സ് ഡേ സമ്മാനമാണിതെന്നും കമന്റുകളുണ്ട്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ആദില്‍ അഹമ്മദ് ദര്‍ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനാണ് ചാവേര്‍ ആക്രമണം നടത്തിയത് . ഇയാളുടെ അവസാന സന്ദേശം എന്ന നിലയില്‍ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജെയ്ഷ് ഇ മൊഹമ്മദിന്റെയും ലഷ്‌കര്‍ ഇ തോയ്ബയുടേയും ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും കൊടും ഭീകരരെ സൈന്യം വധിച്ചിരുന്നു. ബുര്‍ഹാന്‍ വാനി , സബ്‌സര്‍ അഹമ്മദ് ഭട്ട് ,സദ്ദാം പാഡര്‍ , സീനത്തുല്‍ ഇസ്ലാം , അബു ദുജാന തുടങ്ങിയ കൊടും ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY