വിദ്യാർഥിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി.
വീടിനു സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴയുടെ തീരത്തു വച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാട്ടിയശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടി പിന്നീട് സംഭവം രക്ഷിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ച ആളാണ് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു .2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ആണ് ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലിയാണ് കേസിൽ വിധി പറഞ്ഞത്.






















