ശരീരത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മിക്കതും വൃക്കയുമായി ബന്ധപ്പെട്ടതാണ്. രക്തം ശുദ്ധീകരിക്കുന്നത് മുതല്‍ ശരീരത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്നത് വരെ വൃക്കക്ക് കാര്യമായ പങ്കുണ്ട്. ഇവക്ക് എന്തെങ്കിലും തകരാറുണ്ടാവുകയാണെങ്കില്‍ നമ്മുടെ ശരീരം പല തരത്തില്‍ മുന്നറിയിപ്പ് നല്‍കും. അത്തരത്തിലൊന്നാണ് ചര്‍മത്തിലെ മാറ്റങ്ങള്‍. ഇത് നേരത്തേ കണ്ടുപിടിക്കാന്‍ സാധിക്കുകയാണെങ്കില്‍ വൃക്കക്ക് അധികം കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. വൃക്കരോഗങ്ങളിലെ പ്രധാനപ്പെട്ട ലക്ഷങ്ങളിലൊന്നാണ് വരണ്ട ചര്‍മ്മം. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത് വൃക്കയായതിനാല്‍ ഇവയുടെ തകരാറുകള്‍ ചര്‍മത്തെ നേരിട്ട് ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ചര്‍മം വരണ്ടുണങ്ങുമ്പോഴുള്ള ചൊറിച്ചില്‍ വിള്ളലുകളിലേക്കും തുടര്‍ന്ന് അണുബാധകളിലേക്കും നയിക്കും. ഇത് പരിഹരിക്കുന്നതിനായി ദിവസവും മോയ്‌സ്ചറൈസ് ശീലമാക്കുക, ചര്‍മത്തെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കുക, ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. തുടങ്ങിയ ശീലങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ കഠിനമായ ചൊറിച്ചില്‍, ചര്‍മത്തിലെ ചുണങ്ങുകളും മുഴകളും, വീക്കം, ചര്‍മ്മത്തിലെ നിറവ്യത്യാസം, തുടങ്ങിയ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം, അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പരിശോധനയ്ക്ക് വിധേയരാവുകയും, ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുകയും ചെയ്യുക.



















