അറിയാം പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍

അറിയാം പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍. ജലാംശത്തിന്റെയും വിറ്റാമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് പനനൊങ്ക്. വേനല്‍ക്കാലത്ത് മാത്രം ലഭ്യമായ പഴമാണിത്. ശരീരം തണുപ്പിക്കാനും ജലാംശം നിലനിര്‍ത്താനും പനനൊങ്ക് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇത് ഒരുപാട് പോഷകഗുണങ്ങള്‍ നിറഞ്ഞതും നാരുകളാല്‍ സമ്പന്നവുമാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനനൊങ്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്നും ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ ആരോഗ്യകരമായ ദഹനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ജലാംശവും കലോറിയുള്ളതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, ഫോസ്പറസ്, ഇരുമ്പ്, സിങ്ക്, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും ഉറവിടം കൂടിയാണ് പനനൊങ്ക്. ദഹനപ്രശ്ങ്ങള്‍, മലബന്ധം, മനംപുരട്ടല്‍ എന്നിവക്കെല്ലാം ഫലപ്രദമായ ഒന്നാണിത്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മന്മാര്‍ക്കും പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിക്കാന്‍ പറ്റിയ പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതൊടോപ്പം വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ മികച്ച രോഗപ്രതിരോധശേഷിയും പ്രധാനം ചെയ്യുന്നു.