ഇന്ന് ലോകപരിസ്ഥിതി ദിനം

ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മാലിന്യം. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ദോഷമായ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യന്റെ തലച്ചോറിൽ നിന്നു പോലും കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരുന്നു. ‘പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക’ എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭ മുന്നോട്ടു വെയ്ക്കുന്ന പ്രമേയം. പ്ലാസ്റ്റിക് ശരീരത്തിലെത്തിയാൽ ചുവന്ന രക്താണുക്കളെ കവർ ചെയ്ത് ഓക്സിജനെ വഹിക്കാൻ ഉള്ള കഴിവ് കുറയ്ക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം ദഹനം, ശ്വസനം, എൻഡോക്രൈൻ, പ്രത്യുൽപാദനം, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിലെ വിവിധ സംവിധാനങ്ങളെ മൈക്രോ പ്ലാസ്റ്റിക് ബാധിക്കും. 2025ൽ ആ​ഗോളതലത്തിൽ ഏകദേശം 516 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് കണ്ക്കുകൾ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് മുഴുവൻ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതം ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. എങ്കിലും ആരോഗ്യമുള്ള ഒരു തലമുറയ്ക് വേണ്ടി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രെമിക്കുക സ്റ്റേ ഹെൽത്തി.