സ്ത്രീകളുടെ മാനസിക പിന്തുണയ്ക്ക് ചൈനയിൽ ആലിംഗന ചികിത്സ

Happy girlfriend hugging her partner after encounter on the street

ചൈനയിൽ സ്ത്രീകൾക്ക് വൈകാരികമായ പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ രൂപപ്പെട്ട ഒരാശയമാണ് മാൻ മം ട്രെൻഡ്. വൈകാരികമായ പ്രശ്‌നങ്ങളും ജോലിസ്ഥലത്തെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ സമ്മർദവുമെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ആശ്വാസമാകുന്നതാണ് ഈ സേവനം. ജിമ്മിൽ നിന്ന് പരിശീലനം നേടിയ യുവാക്കളാണ് ആലിംഗനത്തിനായി എത്തുന്നത്. ഇവർ നൽകുന്നതാകട്ടെ പ്രണയരഹിതമായ ആലിംഗനവും. മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വെച്ചാണ് ആലിംഗന തെറാപ്പി നടക്കുക. ഈ സേവനം വെറുതെ കിട്ടുന്നതല്ല, 250 മുതൽ 600 രൂപ വരെ ഇതിനായി നൽകേണ്ടിവരും. സമയമനുസരിച്ചാകും തുക നിശ്ചയിക്കുക. വർദ്ധിച്ചുവരുന്ന ഏകാന്തതയും മാനസികാരോഗ്യ പ്രശ്‌നങ്ങളും നേരിടാൻ ‘മാൻ മം’ ട്രെൻഡ് സഹായിക്കുന്നുവെന്നാണ് ചൈനക്കാരുടെ അഭിപ്രായം.