ലോകത്തിന്റെ പല ഭാഗങ്ങളിലും തൈറോയ്ഡ് കാൻസർ നിരക്കുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. മറ്റ് കാൻസറുകളേക്കാൾ വേഗത്തിലാണ് ഈ വർധനവ്. ഇതിന് പിന്നിൽ നിരവധി കരണങ്ങളുണ്ടെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് ഈസ്ട്രജൻറെ സാന്നിധ്യം, തൈറോയ്ഡ് കാൻസറിന് കാരണമാകാം. ഇത് സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഈ രോഗം കൂടുതലായി കാണാനുള്ള കരണമായാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പുരുഷന്മാരേക്കാൾ ഏകദേശം മൂന്നിരട്ടിയിലധികം സ്ത്രീകൾക്കാണ് തൈറോയ്ഡ് കാൻസർ കൂടുതലായി ബാധിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവരിൽ 121ശതമാനം, 30-44 വയസ് പ്രായമുള്ളവരിൽ 107ശതമാനം, 45-59 വയസ് പ്രായമുള്ളവരിൽ 50 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ് തൈറോയ്ഡ് കാൻസർ രോഗബാധിതരുടെ വർധനവ് എന്ന് റിസർച്ച് ഗേറ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്തനാർബുദത്തിന് ശേഷം 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് തൈറോയ്ഡ് കാൻസറെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. അമിതവണ്ണമുള്ളവരിൽ തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിൽ ഇത്തരം അസുഖങ്ങളുടെ ചരിത്രമുണ്ടെങ്കിൽ, തൈറോയ്ഡ് കാൻസറിനുള്ള സാധ്യത വർധിക്കുന്നു. ഭക്ഷണത്തിലെ അയഡിൻറെ അളവിലെ വ്യത്യാസങ്ങളും തൈറോയ്ഡ് പ്രവർത്തനങ്ങളെ ബാധിക്കാമെന്നും ആരോഗ്യവിദദ്ധർ മുന്നറിയിപ്പ് നൽകുന്നു.


















