ഭക്ഷണത്തിന്റെ നിലവാരത്തിൽ ജാഗ്രത പുലർത്തുന്നത് പോലെത്തന്നെ കഴിക്കുന്ന പാത്രത്തിന്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഭക്ഷണത്തിന്റെ നിലവാരത്തിൽ ജാഗ്രത പുലർത്തുന്നത് പോലെത്തന്നെ കഴിക്കുന്ന പാത്രത്തിന്റെ കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദദ്ധർ. ഗ്ലാസും പ്രകൃതി ഇലകളും ഉപയോഗിച്ച് നിർമിച്ച പാത്രങ്ങളാണ് ഏറ്റവും സുരക്ഷിതമെന്നാണ് ആരോഗ്യവിദദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിൽതന്നെ ഗ്ലാസാണ് ഏറ്റവും ഉത്തമം. കാരണം, ഒരു ഭക്ഷണ പദാർഥവും ഗ്ലാസുമായി കെമിക്കൽ റിയാക്ഷനിൽ ഏർപ്പെടില്ല എന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വൃത്തിയാക്കാനും അത് എളുപ്പമാണ്. വാഴയിലപോലെ പ്രകൃതിയിൽ അലിഞ്ഞുചേരുന്ന പ്രകൃതിദത്തമായ പാത്രങ്ങളും നല്ലതാണ്. ശരീരത്തിന് ഹാനികരമായ സംയുക്തങ്ങളും മറ്റും അവ ഭക്ഷണത്തിലേക്ക് പ്രസരിപ്പിക്കില്ല. എന്നാൽ പ്ലാസ്റ്റിക് പ്ലേറ്റുകളിൽ ചൂടേറിയതോ എണ്ണ കലർന്നതോ ആയ ഭക്ഷങ്ങൾ വെക്കുന്നത് കെമിക്കൽ റിയാക്ഷനുകൾക്കുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ, സ്ഥിരമായി പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.