അവശ്യ മരുന്നുകൾ പലതിന്റെയും പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ വിലകുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കുത്തകാവകാശം തീരുന്ന മരുന്നുകളുടെ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലിറക്കാൻ സാഹചര്യം ഒരുങ്ങുമെന്നതാണ് കാരണം. പ്രമേഹ മരുന്നായ എംപാഗ്ലിഫ്ലോസിൻ, ഡപാ ഗ്ലിഫ്ലോസിൻ എന്നീ മൂലകങ്ങളുടെ പേറ്റന്റ് കാലാവധി ഫെബ്രുവരിയിൽ തീർന്നു. ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമായി ഉപയോഗിച്ചുവരുന്ന മരുന്നാണ് എംപാഗ്ലിഫ്ലോസിൻ. ഒരെണ്ണത്തിന് 60 രൂപയായിരുന്നു വില. എന്നാൽ കുത്തകവകാശം തീർന്നതോടെ ഇന്ത്യയിൽ നാലോ അഞ്ചോ കമ്പനികൾ ഇപ്പോൾ 6 രൂപയിൽത്താഴെ വിലയ്ക്ക് ഈ മരുന്ന് വിപണിയിൽ എത്തിച്ചിട്ടുണ്ട്.



















