വയറു കുറയ്ക്കാൻ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറച്ചുള്ള ഡയറ്റിങ് രീതി പങ്കുവെച്ച് അറുപത്തിനാലുകാരി

വയറു കുറയ്ക്കാൻ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറച്ചുള്ള ഡയറ്റിങ് രീതി പങ്കുവെച്ച് അറുപത്തിനാലുകാരി. ലളിതമായ ഡയറ്റിങ് രീതിയിലൂടെയാണ് താൻ വണ്ണംകുറച്ചതെന്നു 64 കാരി ഹറാ ബ്രൗൺ വ്യക്തമാക്കുന്നു. ഇവർക്ക് ആർത്തവ വിരാമത്തിനുശേഷം വയറു ചാടിയെന്നും, ആഹാരശീലങ്ങളിൽ മാറ്റം വരുത്തിയതിലൂടെയാണ് വയറു കുറഞ്ഞതെന്നും വ്യക്തമാക്കുന്നു. ആർത്തവവിരാമത്തോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് അരക്കെട്ടിലും വയറിലും തുടകളിലുമൊക്കെ കൊഴുപ്പടിയാന്‌ കാരണമാകും. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി,റാസ്ബെറി, ഒലിവ് ഓയിൽ, നട്സുകൾ, ആൽമണ്ട് മിൽക്ക്, പിസ്ക, പീനട്ട് ബട്ടർ, പ്രോട്ടീൻ സമ്പന്നമായ മത്സ്യവിഭവങ്ങൾ, പച്ചനിറമുള്ള പച്ചക്കറികൾ, നാരുകളാൽ സമ്പന്നമായ പച്ചക്കറികൾ എന്നിവ ഹറാ ആഹാര രീതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവഎല്ലാം ദഹനപ്രക്രിയ സു​ഗമമാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്തുവെന്നും ഹറാ പറയുന്നു. കൂടാതെ തൈര്, ചിക്കൻ ബ്രെസ്റ്റ്, നാരങ്ങ, ചീസ് തുടങ്ങിയവയും ഡയറ്റിൽ ഉൾപ്പെടുത്തി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കി. കുക്കീസുകൾ, കേക്ക്സ സ്നാക്സ്, ഐസ്ക്രീം തുടങ്ങിയവയും സംസ്കരിച്ച ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കി. ഇതെല്ലാമാണ് തന്റെ വയറുകുറച്ച് ആരോ​ഗ്യകരമായ ശരീരം വീണ്ടെടുക്കാൻ സഹായിച്ചതെന്ന് ഹറാ വ്യക്തമാക്കുന്നു.

LEAVE A REPLY