കേൾവിക്കുറവ് അൽഷിമേഴ്‌സ് രോ​ഗത്തിന്റെ ലക്ഷണമാണെന്ന് പഠനം

കേൾവിക്കുറവ് അൽഷിമേഴ്‌സ് രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. ബാൾട്ടിമോർ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗിൽ നിന്നുള്ള ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത് . നേരിയ കേൾവിക്കുറവുള്ള ആളുകൾക്ക് സാധാരണ കേൾവിക്കുറവുള്ളവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്നും ​പഠനത്തിൽ വ്യക്തമാക്കുന്നു. 36 പഠനങ്ങളിലായി 20,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രായവുമായി ബന്ധപ്പെട്ട കേൾവിക്കുറവ് ഡിമെൻഷ്യയുടെ അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുതായി കണ്ടെത്തിയത്. അടുത്തിടെ, 573,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ പഠനത്തിൽ, കേൾവിക്കുറവ് കണ്ടെത്തിയവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാൽ അതിൽ ശ്രവണസഹായികൾ ഉപയോഗിച്ചിരുന്ന കേൾവിക്കുറവുള്ള ആളുകൾക്ക്, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറവാണെന്നും ​പഠനത്തിൽ കണ്ടെത്തി.