ലൈംഗിക ചിന്തകളും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ഭക്ഷണങ്ങൾ

ലൈംഗിക ചിന്തകളും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ചില ഭക്ഷണങ്ങൾ നോക്കാം. പഴങ്ങൾ, പച്ചക്കറികൾ , വിത്തുകൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രത്യേകം ലൈംഗിക താല്പര്യം ജനിപ്പിക്കാൻ കഴിവുള്ളതായി പഠനങ്ങൾ പറയുന്നു. ഇതിൽ പ്രേധാനപെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം പുരുഷ ലൈംഗികാരോഗ്യവും ബീജത്തിന്റെ ഗുണനിലവാരവും വർധിപ്പിക്കുന്ന പ്രകൃതിദത്തമായ ഭക്ഷണമാണ്.
മറ്റൊന്ന് അവക്കാഡോ. വിറ്റാമിൻ ബി6, ഫോളിക് ആസിഡ് എന്നിവ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട് ഇത് പുരുഷന്മാരിൽ ഹോർമോൺ ഉൽപാദനത്തെ സഹായിക്കും. മറ്റൊന്ന് ഡാർക്ക് ചോക്ലേറ്റ്. രക്തയോട്ടം മെച്ചപ്പെടുത്താനും ഉദ്ധാരണം കൈവരിക്കാനും സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഫ്ലവനോളുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. അടുത്തത് തണ്ണിമത്തൻ. ഇവയിൽ അമിനോ ആസിഡായ സിട്രുലിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു പ്രേധന ഫലമാണിത്. കൂടാതെ സാൽമൺ , ഓയിസ്റ്റർ , മുരിങ്ങയില , ഇഞ്ചി , വെളുത്തുള്ളി , എന്നിവയും ലൈംഗിക ചിന്തകളും ആരോഗ്യവും മെച്ചപ്പെടുത്താനുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എങ്കിലും ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപെടുത്തുമ്പോൾ നിർബന്ധമായും ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശത്തോടെ മാത്രം ചെയ്യുക.