നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് എപ്പോള്‍

ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നിർജ്ജലീകരണം. വെള്ളം കുടിക്കാത്തതു മാത്രമല്ല ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നതും നിർജ്ജലീകരണത്തിന് കരണമാകാമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. നീർജ്ജലീകരണത്തിൻറെ ലക്ഷണങ്ങൾ വളരെ സൂഷ്മമായതുകൊണ്ട് തന്നെ ഇവ തിരിച്ചറിയുക പ്രയാസമാണ്. ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിർജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ. ചില കേസുകളിൽ നിർജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്‌ക്ക് കാരണമാകും. പനി, ജലദോഷം ഉള്ളപ്പോൾ ഓരോ 15 മിനിറ്റിലും ഇലക്ട്രോലൈറ്റുകളും കലോറിയും അടങ്ങിയ ദ്രാവകങ്ങൾ കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ ഊർജ്ജം നിലനിർത്താനും സഹായിക്കും. വെള്ളം മാത്രം കുടിക്കുന്നതിന് പകരം ഇലക്ട്രോലൈറ്റുകൾ അടങ്ങിയ ദ്രാവകം കുടിക്കുന്നത് പേശി വേദനയും മലബന്ധവും കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു