ഒടുവില്‍ അച്ഛന്റെ പച്ചക്കൊടി…തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

തിരുവനന്തപുരം: തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒടുവില്‍ തീരുമാനമായി. തൃശ്ശൂര്‍ ലോകസഭാ സീറ്റില്‍ തുഷാര്‍ മത്സരിക്കും. ബി.ജെ.പി.യുടെ കേന്ദ്ര ദൂതനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കാടുവിലാണ് മകന്റെ ആഗ്രഹത്തിന് വെള്ളാപ്പള്ളി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അമിത് ഷായെ കണ്ട് നാളെ മത്സരിക്കാനുള്ള സമ്മതം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തൃശ്ശൂരില്‍ നിന്ന് മത്സരിച്ച് അഥവാ തോറ്റാല്‍ രാജ്യസഭയിലേയ്ക്ക് എത്തിക്കുമെന്ന ഉറപ്പും നിലവില്‍ തുഷാറിന് നല്‍കിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി.യിലെ ഭിന്നിപ്പും മത്സരിച്ചാല്‍ ജയ സാദ്ധ്യത ഇല്ലാത്തതുമായിരുന്നു തുഷാറിനെ പിന്നോട്ടു വലിച്ചിരുന്നത്. എന്നാല്‍, തുഷാര്‍ മത്സരിക്കണമെന്ന് അമിത്ഷായുടെ ഭാഗത്തു നിന്നും കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വെളളാപ്പള്ളിയുടെ കടുത്ത എതിര്‍പ്പും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തുഷാറിന് വിലങ്ങുതടിയായിരുന്നു. ശബരിമല വിഷയം മുതലാണ് അച്ഛനും മകനും തമ്മില്‍ ഭിന്നത ഉടലെടുത്തത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തുഷാര്‍, വെള്ളാപ്പള്ളിയുടെ നിര്‍ദേശം പോലെ എസ്.എന്‍.ഡി.പി. ഭാരവാഹിത്വം രാജി വയ്ക്കില്ല എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY