കരണ്‍ ജോഹറിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി അനുഷ്ക ശര്‍മ്മ

കരണ്‍ ജോഹറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. ഒരു വിവാദങ്ങള്‍ക്കും ഇതുവരെ ഇടം കൊടുക്കാത്ത സംവിധായകനും നടനും അവതാരകനുമായ കരണ്‍ ലൈംഗികമായി സ്പര്‍ശിച്ചെന്നാണ് അനുഷ്കയുടെ വളിപ്പെടുത്തല്‍. കരണ്‍ ജോഹര്‍ അനുഷ്കയെ നായികയാക്കി ഒരുക്കിയ യേ ദില്‍ ഹെയ് മുഷ്കിലിന്റെ ചിത്രീകരണത്തിന് ഇടെയാണ് സംഭവം എന്നാണ് അനുഷ്ക പറയുന്നത്.

അനുഷ്കാ ശര്‍മ്മയും കരണും കത്രീന കൈഫും പങ്കെടുത്ത ടെലിവിഷന്‍ പരിപാടിക്കിടെയാണ് അനുഷ്കാ ഇക്കാര്യം ആദ്യമായി പുറത്തു പറയുന്നത്. ചിത്രീകണത്തിന്റെ ഇടയില്‍ പല സമയങ്ങളിലും വളരെ മോശമായിട്ടാണ് പെരുമാറിയത്. കരണിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നല്‍കാന്‍ വിചാരിച്ചിരുന്നെന്നും പിന്നീട് ഒഴിവാക്കുയായിരുന്നെന്നും അനുഷ്ക വ്യക്തമാക്കി.

LEAVE A REPLY