വെറും വയറ്റിൽ പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. രാവിലെ പാൽ കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനത്തിന് അനുയോജ്യമായിരിക്കില്ല. ഇത് വയറു വേദന, വയറു വീർക്കൽ, ഗ്യാസ്, ബ്ലോട്ടിങ് പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കരണമായേക്കാമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ഇത് അസിഡിറ്റി ഉണ്ടാക്കാനും ഛർദ്ദി പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും കാരണമായേക്കാം. അതുമാത്രമല്ല രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് പതിവാക്കുന്നത് ശരീരത്തിലെ ഇൻസുലിൻ അളവു വർധിക്കാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്തർ വ്യക്തമാകുന്നു., ഇത് ചർമത്തിനും സുരക്ഷിതമല്ല. പതിവായി രാവിലെ പാൽ കുടിക്കുന്നത് ശരീരഭാരം വർധിക്കാനും കാരണമാകുന്നു. പാൽ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്.ശരീരത്തിന്റെ സർക്കാഡിയൻ താളം, പാലിന്റെ പോഷക ഘടന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സമയം ആരോഗ്യവിദഗ്തർ ശുപാർശ ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ പാൽ കുടിക്കുന്നത് വിശ്രമം പ്രോത്സാഹിപ്പിക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. വൈകുന്നേരങ്ങളിൽ പാൽ കുടിക്കുമ്പോൾ ശരീരത്തിന് ഈ പോഷകങ്ങൾ ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയും. കാലക്രമേണ എല്ലുകളും പല്ലുകളും ശക്തമാവുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ അഭിപ്രായപ്പെടുന്നു.




















