അറിയാം തണ്ണിമത്തൻ കുരുവിന്റെ ആരോഗ്യ ഗുണങ്ങൾ. മിക്ക ആളുകളും തണ്ണിമത്തൻ കഴിക്കുബോൾ അതിലെ കുരുക്കൾ നീക്കം ചെയ്ത് പഴം മാത്രമാണ് കഴിക്കാറുള്ളത്. എന്നാൽ ഈ ചെറിയ വിത്തുകളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. തണ്ണിമത്തനിൽ ഏകദേശം 92 ശതമാനവും വെള്ളവും ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിട്ടുണ്ട് . തണ്ണിമത്തന്റെ കുരുക്കൾ കലോറി കുറഞ്ഞതും നിരവധി സൂക്ഷ്മ പോഷകങ്ങളാൽ സമ്പന്നവുമാണ്. മഗ്‌നീഷ്യത്താൽ സമ്പന്നമായ തണ്ണിമത്തൻ കുരുക്കൾ ആരോഗ്യകരമായ മെറ്റബോളിസം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. സിങ്കിന്റെ ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ. രോഗപ്രതിരോധ ശേഷി, ദഹനം, കോശങ്ങളുടെ വളർച്ച, നാഡീവ്യൂഹം, എന്നിവയെ ആരോഗ്യകരമായി നിലനിർത്താൻ സിങ്ക് സഹായിക്കുന്നു. മാത്രമല്ല ഇരുമ്പിന്റെയും മികച്ച ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. തണ്ണിമത്തന്റെ കുരുക്കളിൽ ഹൃദയത്തിനും തലച്ചോറിനും ഗുണകരമായ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ചെറുതാണെങ്കിലും തണ്ണിമത്തൻ കുരുക്കൾ പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർഫുഡാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. പ്രോട്ടീൻ, നല്ല കൊഴുപ്പ്, അവശ്യ ധാതുക്കൾ , ആന്റിഓസിഡന്റ്കൾ എന്നിവയാൽ സമ്പന്നമായ ഇവ, ദഹനാരോഗ്യം, ഹൃദയരോഗ്യം, മുടിയുടെ ബലം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായകമാണെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















