രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ശുചിത്വമില്ലാത്ത കൈകൾ

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ശുചിത്വമില്ലാത്ത കൈകൾ. നിസാരമെന്ന് തോന്നാമെങ്കിലും വളരെ ഗൗരവുമുള്ള കാര്യമാണ് കൈകളുടെ ശുചിത്വം. ഓരോ 30 മിനിറ്റിലും നമ്മൾ ഏകദേശം 300 പ്രതലങ്ങളിൽ തൊടുകയും ഏകദേശം 84,000 രോഗാണുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 80 ശതമാനത്തോളും അസുഖങ്ങളും കൈ സ്പർശിക്കുന്നതിലൂടെയാണ് പകരുന്നത്. ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങൾ 20 ശതമാനം വരെയും കുറയ്ക്കാനും സാധിക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രയം. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങൾ കൈപ്പുറം ഉൾപ്പെടെ നന്നായി തിരുമി കഴുകണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. കൈകളിലെ അണുക്കൾ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നതിനെ ഇത് തടയും. പാചകം ചെയ്യുന്നതിന് മുൻപ് നിർബന്ധമായും കൈകൾ ശുചിയാക്കിയിരിക്കണം. രോഗികളെ പരിചരിക്കുമ്പോഴും കൈകൾ കഴുകണം സൂക്ഷിക്കണം. ചുമ, തുമ്മൽ തുടങ്ങിയ അവസ്ഥ ഉള്ളപ്പോഴും കൈകൾ നന്നായി കഴുകണം. കാരണം രോഗാണുക്കൾ കൈകൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്. ശൗചാലയം ഉപയോഗിച്ച ശേഷവും വളർത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും കൈകൾ നന്നായി കഴുകണം എന്ന് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കൈകളിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കും.