കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ ചിലരിൽ ട്രോമയായി വളരെക്കാലം നീണ്ടും നിൽക്കും

കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങൾ ചിലരിൽ ട്രോമയായി വളരെക്കാലം നീണ്ടും നിൽക്കും. അത് തലച്ചോറിനെ സങ്കീർണമാക്കുകയും തീരുമാനം എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. തിരുമാനം എടുക്കേണ്ട സാഹചര്യത്തിൽ നിങ്ങൾക്കുള്ളിലെ ട്രോമ തലച്ചോറിലെ നാഡി സംവിധാനത്തിൽ സ്വാധീനം ചെലുത്തും. സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കും. ഇത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ കൂടുതൽ ഉൽപാദനത്തിലേക്ക് നയിക്കുകയും നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെ സങ്കീർണമാക്കുകയും ചെയ്യുന്നു. ട്രോമയിൽ നിന്നുണ്ടാകുന്ന വിട്ടുമാറാത്ത സമ്മർദം ആത്മവിശ്വാസം നഷ്ടമാക്കുന്നു. സ്വന്തം കഴിവുകളെ വിശ്വസിക്കാതെയും സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത് ആരോഗ്യകരമായ തീരുമാനം എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.