സൗദിയിൽ 55 റിയാലിന് വിമാന ടിക്കറ്റ് : ഓഫറുമായി ഫ്ലൈഅദീൽ

റിയാദ്: സൗദിയിൽ 55 റിയാലിന് വിമാന യാത്രാ ഓഫറുകളുമായി ഫ്ലൈഅദീൽ വിമാനക്കമ്പനി. സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഫ്ലൈ അദീലിന്റെ ഓഫറുകളുണ്ട്. ഓഫർ ടിക്കറ്റുകൾ സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നത് വരെ തുടരും. ജനുവരി 23 മുതൽ ആഭ്യന്തര യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഫ്ലൈ അദീൽ ആപ് വഴിയോ വിമാന കമ്പനിയുടെ flights.flyadeal.com എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സൗദിക്കകത്തും പുറത്തുമായി 27 കേന്ദ്രങ്ങളിലേക്കാണ് ഫ്ലൈ അദീൽ സർവീസ് നടത്തുന്നത്. റിയാദിൽ നിന്നും ജിദ്ദ, ദമ്മാം എന്നിവക്ക് പുറമെ ബീഷ, അൽബഹ, നജ്റാൻ, ഖുറിയാത്ത്, അൽജൗഫ്, ജസാൻ, തബൂക്, ഹാഇൽ എന്നിവിടങ്ങളിലേക്കും ഈ നിരക്കിൽ ടിക്കറ്റുണ്ട്.. എല്ലാ സ്ഥലങ്ങളിൽ നിന്നും തിരികെയാത്രക്കും ഇതേ നിരക്കിൽ ടിക്കറ്റുണ്ടാകും. ടൂറിസം പ്രൊമോഷന്റെ ഭാഗമായാണ് ഈ ഓഫറുകൾ. ഓഫർ ലഭ്യമാകുന്ന തിയതികളും സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY