അമിതമായി സംസ്‌കരിച്ച ഭക്ഷണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദദ്ധര്‍. അമിതമായ അളവിലുള്ള പഞ്ചസാര, ഉപ്പ്, പ്രിസര്‍വേറ്റീവുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കാലക്രമേണ ഹൃദയം, ദഹനവ്യവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. കോള, എനര്‍ജി ഡ്രിങ്ക്, പാക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകള്‍ തുടങ്ങി മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. കൂടാതെ മസാല ചിപ്സ് തുടങ്ങി ഉപ്പ് ധാരാളമടങ്ങിയ ലഘുഭക്ഷണങ്ങള്‍ ശീലമാക്കരുത്. ഈ ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള എണ്ണയും ഉപ്പും രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിന് കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. പാക്ക് ചെയ്‌തെത്തുന്ന മധുരപലഹാരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര, കൃത്രിമ നിറങ്ങള്‍ എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അവയില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യവിദദ്ധര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദദ്ധര്‍ പറയുന്നത്.



















