കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കൈകഴുകലിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തർ. ആളുകൾക്ക് ഇടക്കിടെ സ്വന്തം കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ അറിയാതെ സ്പർശിക്കാനുള്ള പ്രവണത ഉണ്ടാവുന്നത് പതിവാണ്. കണ്ണുകൾ, മൂക്ക്, വായ എന്നീ ഭാഗങ്ങളിലൂടെയാണ് രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും നമ്മെ രോഗികളാക്കി മാറ്റുന്നെതെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. നല്ല രീതിയിൽ കൈകഴുകുന്ന ശീലം രോഗങ്ങളെയും മറ്റ് അണുബാധകൾ പകരുന്നതിനെയും തടയുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ടോയ്‌ലറ്റിൽ എപ്പോൾ കയറിയാലും ഇറങ്ങുന്നതിന് മുമ്പ് കൈകൾ കഴുകിരിക്കണം, കൂടാതെ നാപ്കിൻ കൈകാര്യം ചെയ്ത ശേഷവും, പച്ചക്കറിയോ മാംസാഹാരമോ ഏതുതരം ഭക്ഷണങ്ങളും തയാറാക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. കൈകളിൽ നന്നായി സോപ്പിട്ട് പതപ്പിച്ച് 20 സെക്കൻഡ് മുഴുവൻ തേച്ചുരക്കുക, വിരലുകൾക്കിടയിലെ ഭാഗവും നഖങ്ങൾക്ക് കീഴിലും വൃത്തിയാക്കാൻ മറക്കരുത്, സാധ്യമെങ്കിൽ, കൈകഴുകുന്നതിനുമുമ്പ് വളകളും വാച്ചുകളും നീക്കം ചെയ്യുക. അല്ലെങ്കിൽ അവയുടെ കീഴിൽ സൂക്ഷ്മാണുക്കൾ നിലനിൽക്കാൻ സാധ്യതയുണ്ട്., നന്നായി കഴുകിയശേഷം സോപ്പിൻറെ എല്ലാ അവശിഷ്ടങ്ങളും വെള്ളം ഉപയോഗിച്ച് കഴുകി നീക്കുക, വൃത്തിയുള്ള ടവൽ ഉപയോഗിച്ച് കൈകൾ തുടച്ച് വരണ്ടതാക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.