പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം: കെഎസ്ആര്‍ടിസി കൂടുതല്‍ റൂട്ടുകള്‍ പ്രഖ്യാപിച്ചേക്കും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി പ്രതീക്ഷയിലും വിജയം. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി കൂടുതല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

സ്ത്രീ യാത്രികര്‍ വര്‍ധിച്ചതോടെ കൂടുതല്‍ റൂട്ടുകളിലും പ്രിയദര്‍ശിനി ബസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടുതല്‍ ബസുകളും ജീവനക്കാരും ലഭ്യമായാല്‍ പുതിയ റൂട്ടുകളെ കുറിച്ച് ആലോചിച്ച് തുടങ്ങുമെന്നാണ് സൂചന.

പദ്ധതി മൂലം തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയ്ക്ക് പുതിയ പ്രിയദര്‍ശനി റൂട്ടുകളുടെ പ്രഖ്യാപനം വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല. പ്രിയദര്‍ശിനി റൂട്ടുകളില്‍ പല സ്വകാര്യ സര്‍വ്വീസുകളും ഇതിനകം സേവനം അവസാനിപ്പിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.