അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആല്‍ത്തറമൂട് രാഗത്തില്‍ ബിജുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. മൂന്നാഴ്ചമുന്‍പാണ് കടുത്ത പനിയും ശരീരവേദനയുമുണ്ടായതിനെ തുടര്‍ന്ന് ബിജുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബിജുവിന്റെ സ്ഥിതി തിങ്കളാഴ്ച രാവിലെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.