പുഴുപ്പല്ലിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മവരുന്നത് മധുരമാണ്. ഭക്ഷണത്തിലെ പഞ്ചസാരയിലൂടെ വളരുന്ന ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമ്പോഴാണ് പുഴുപ്പല്ല് ഉണ്ടാകുന്നതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ മാത്രമല്ല പുഴുപ്പല്ലിന് കരണം. നാം എന്ത് കഴിക്കുന്നു, എപ്പോഴൊക്കെ കഴിക്കുന്നു, ദന്ത സംരക്ഷണം ഇവയെല്ലാം ദന്താരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചില ഭക്ഷണ പദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് ദന്തക്ഷയം ഇല്ലാതാക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇത്തരത്തില്‍ പല്ലിനെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളാണ്, ചോക്ലേറ്റ്, മിഠായികള്‍, കാരമലുകള്‍, ഡ്രൈഡ് ഫ്രൂട്ടുകള്‍ തുടങ്ങിയവ. ഇത്തരം ഭക്ഷണങ്ങള്‍ ഏറെനാള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നവയാണ്. ബാക്ടീരിയ വളരാന്‍ കാരണമാകുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. കൂടാതെ ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ബ്രെഡ്, ചിപ്‌സ്, ബിസ്‌കറ്റ് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പഞ്ചസാരയുമായി വേഗം വിഘടിക്കുകയും ദന്ത ക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ മധുര പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവും ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്.



















