വൈകാതെതന്നെ ഏകാന്തത ഒരു ആഗോള ആരോഗ്യ അപകടമായി മാറുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം മാനസിക ആരോഗ്യത്തെ ബാധിക്കുന്നതാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ പലരും മടി കാണിക്കുന്നു. ആളുകള്‍ തെറ്റിദ്ധരിക്കുമെന്ന ഭയമാണ് ഇതിന് കാരണം. കോവിഡിന് ശേഷം വിഷാദ രോഗ നിരക്കില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കുട്ടികളിലും വിഷാദ രോഗ നിരക്ക് വര്‍ധിച്ചുവരുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗമാണ് ഇതിന് കാരണം. ഇത് ഡിജിറ്റല്‍ ഓട്ടിസം പോലുള്ള മാരക ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായി ഏകാന്തത അനുഭവിക്കുന്നത് ദിവസവും 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.



















