പ്ലസ് വൺ പരീക്ഷ റദ്ധാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആറാം തീയതിയായിരുന്നു പരീക്ഷ ആരംഭിക്കേണ്ടത്. സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് പരീക്ഷ നടക്കാതിരുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഓഫ് ലൈനായി പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാൽ പരീക്ഷ നടത്തണമെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പരീക്ഷയിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് സർക്കാരിന്റെ വാദം. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതിനേയും സര്‍ക്കാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

LEAVE A REPLY