രണ്ട് സെക്കൻഡ് മാത്രം ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടോ? സിൻകോപ്പ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണിത്. ഇതിന് പിന്നിലെ കാരണങ്ങൾ പലതുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നതിൻറെ ഭാഗമായി ഹൃദയമിടിപ്പ് കുറയുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുമ്പോൾ രക്തസമ്മർദം പെട്ടെന്ന് താഴുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറക്കുന്നു. കഠിനമായ വേദന, സമ്മർദം, ഭയം, രക്തം കാണുന്നത്, ദീർഘനേരം ഒരേ നിലയിൽ നിൽക്കുന്നത്, ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ ഇരിക്കുകയോ കിടക്കുകയോ ചെയ്ത ശേഷം പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദം പെട്ടെന്ന് കുറയുന്ന അവസ്ഥ. ഈ സമയത്തും പെട്ടെന്ന് ബ്ലാക്കൗട്ട് ആവാൻ സാധ്യതയുണ്ട്. : ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുകയോ ചെയ്യുന്നത് രക്തത്തിന്റെ അളവ് കുറക്കുകയോ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറക്കുകയോ ചെയ്യും, ഇത് ബോധക്ഷയത്തിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു.



















