ഒരു മാസം തുടർച്ചയായി ഓട്സ് കഴിച്ചാൽ

Created with GIMP

ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതിനാൽ പ്രഭാതഭക്ഷണത്തിലും, ഉച്ചഭക്ഷണത്തിലും,രാത്രി സമയങ്ങളിലും ഓട്‌സ് കഴിക്കാൻ ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഓട്‌സ് കഴിക്കുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും, അതിൽ പ്രധനമാണ് ശരീരഭാരം നിയന്ത്രണം, ഓട്സിൽ സ്വാഭാവികമായും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മലബന്ധം അകറ്റാനും ഓട്‌സ് സഹായിക്കുന്നു. ഓട്‌സിൽ ആന്റിഓക്സിഡന്റുകളും പോളിഫെനോൾസ് എന്നറിയപ്പെടുന്ന ഗുണകരമായ സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ധമനികളെ പിന്തുണയ്ക്കുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. കൂടാതെ ഓട്‌സ് രക്തപ്രവാഹത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിലൂടെ ചൊറിച്ചിൽ, വരൾച്ച എന്നിവ ഒഴിവാക്കാൻ ഓട്സ് സഹായിക്കുന്നു. ഓട്സ് ചർമ്മത്തിന് ഈർപ്പം നൽകുകയും മൃദുവാക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു .