കേരളത്തിൽ ജനിച്ച, ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന പിടിയാന വത്സല ചരിഞ്ഞു. 100 വയസ്സിന് മുകളിൽ പ്രായമുള്ള വത്സല മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലായിരുന്നു കഴിഞ്ഞിരുന്നത്. കൂട്ടത്തിൽ മുതിർന്ന ആന ആയതുകൊണ്ടുതന്നെ, ക്യാമ്പ് ആനകളുടെ സംഘത്തെ നയിച്ചിരുന്നതും വത്സല ആയിരുന്നു. മുൻ കാലുകളിലെ നഖങ്ങളിൽ ഒന്ന് ഒടിഞ്ഞതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ കാണിച്ചുതുടങ്ങിയ വത്സല കഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമത്തിലായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് ആനയ്ക്ക് ജീവൻ നഷ്ടമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.



















