നഖങ്ങളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വെളുത്ത വരകളെ ല്യൂക്കോണിച്ചിയ എന്നാണ് പറയുന്നത്. ഇത് സാധാരണ കാണാറുള്ള ഒരു പ്രതിഭാസമാണ്. ല്യൂക്കോണിച്ചിയക്ക് പിന്നിൽ പല ഘടകങ്ങൾ ഉണ്ട്. ചില സന്ദർഭങ്ങളിൽ ഇത് ചില ആരോ?ഗ്യ അവസ്ഥകളുടെ സൂചനയാണ് നൽകുന്നത്. പോഷകക്കുറവ്, കരൾ, അല്ലെങ്കിൽ വൃക്ക സംബന്ധിച്ച രോ?ഗങ്ങൾ, ഹൃദ്രോഗം, അർബുദം എന്നീ ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളായാണ് നഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വെളുത്ത വരകളെ വിലയിരുത്തുന്നത്. ചിലപ്പോൾ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം മൂലവും ഇത്തരത്തിലുള്ള വരകൾ ഉണ്ടാകാം. മാത്രമല്ല പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് സിങ്ക് അല്ലെങ്കിൽ കാൽസ്യം കുറവു കാരണവും ഇത്തരം പാടുകൾ ഉണ്ടാകാം. ഇനി നഖങ്ങൾ വളരുന്നതിന് അനുസരിച്ച് പുറത്തേക്ക് നീങ്ങുന്ന വെളുത്ത വരകളാണുള്ളതെങ്കിൽ ഹെവി മെറ്റൽ വിഷബാധ, കീമോതെറാപ്പി, അല്ലെങ്കിൽ ഗുരുതരമായ അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഈ വരകൾ ഒന്നിലധികം നഖങ്ങളിൽ ഒരേസമയം പ്രത്യക്ഷപ്പെടാം. ചിലപ്പോൾ മറ്റ് നഖ വൈകല്യങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കൃത്യമായ സമയത്ത് ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് നല്ലത്.



















