സംസ്ഥാനത്ത് വേനൽ ചൂടു കൂടിയ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനൽ ചൂടു കൂടിയ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന താപനില കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിൽ 39° സെൽസിയസ് വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38° സെൽസിയസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 37°സെൽസിയസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36° സെൽസിയസ് വരെയും താപനില കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 1വരെ ചൂട് തുടരുമെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY