സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ചെറിയ തോതില്‍ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ച വീണ്ടും ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.