രക്തക്കുറവ് കൊണ്ട് ശരീരത്തിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരണോ നിങ്ങൾ. എന്നാൽ രക്തക്കുറവ് പരിഹരിയ്ക്കാൻ ഗുണം ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രക്തക്കുറവ് ഒരു പരിധിവരെ തടയാൻ സഹായിക്കും. പ്ലേറ്റലറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മാതള നാരങ്ങ. ധാരാളം അയേൺ കണ്ടൻറ് ഉള്ളതാണ് മാതള നാരങ്ങയിൽ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയ ഒന്നാണ് പാൽ. ഇതിലെ കാൽസ്യത്തിൻറെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാൽ രക്തം കട്ട പിടിയ്ക്കുന്നതിനും പാൽ സ്ഥിരമായി കുടിയ്ക്കുന്നത് സഹായിക്കുന്നു. പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിൻറെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിൻ എ പ്ലേറ്റ്‌ലറ്റിൻറെ എണ്ണം വർദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. പഴമല്ലെങ്കിലും പച്ചക്കറികളിൽ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളർച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ ഹിമോഗ്ലോബിൻറെ അളവിൽ കാര്യമായ മാറ്റം വരുത്തുന്നു. ബീറ്ററൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വർദ്ധിപ്പിക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ഡയറ്റീഷ്യന്റെ സേവനം തേടുന്നത് നല്ലതാണ്.



















