മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേയ്ക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുടെണ്ടന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി 20ൽ അധികം ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളിൽ നിന്നായി 3220പേരെ മാറ്റി പാർപ്പിക്കും. അപകട സാധ്യത കണക്കിലെടുത്ത് ഡാമിന്റെയും പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു.