സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല വീഡിയോകളയച്ചു; പി.ടി.എ സെക്രട്ടറിയ്‌ക്കെതിരെ പരാതി

തലശ്ശേരി: സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്‌ളീല വീഡിയോകളയച്ച മുന്‍ പി.ടി.എ സെക്രട്ടറിക്കെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീകളടക്കം ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് കുട്ടികളുടേതുള്‍പ്പെടെ ഇരുപതിലധികം വീഡിയോകളയച്ചെന്നാണ് പരാതി. തലശ്ശേരി ഗോപാല്‍പേട്ട സ്വദേശിയാണ് പ്രതി.

അതേസമയം വീഡിയോ താന്‍ അറിയാതെയാണ് ഗ്രൂപ്പിലേക്ക് വന്നതെന്നാണ് സെക്രട്ടറിയുടെ വാദം. കൂടാതെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി നല്‍കിയെങ്കിലും ഇതിന്റെ തെളിവ് ആരും നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം പരാതിയെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതിനുശേഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY