ലിവർ ക്യാൻസറിൻറെ ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
സ്പർശിച്ചറിയാവുന്ന കരളിൻറെ സ്പന്ദനവും, അടിവയറ്റിലെ ചീർക്കലും ക്യാൻസറിൻറെ വ്യക്തമായ അടയാളങ്ങളാണ്.
മഞ്ഞപ്പിത്തം ഒരു രോഗം മാത്രമല്ല, കരളിൻറെ പ്രവർത്തനത്തിലുള്ള തകരാറുകൂടിയാണ് വ്യക്തമാക്കുന്നത്. കരളിൻറെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തിൽ ബിലിറൂബിൻ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാൻസറിൻറെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്. മറ്റേതെങ്കിലും പ്രശ്നങ്ങൾക്കൊപ്പം അമിതമായ ക്ഷീണവും കരളിലെ ക്യാൻസറിൻറെ ഒരു പ്രധാന ലക്ഷണമാണ് ക്ഷീണം.
അടിവയറിന് മുകളിലായി വലത് വശത്താണ് കരളിൻറെ സ്ഥാനം. കരൾ വികസിക്കുമ്പോൾ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണെന്ന് ഓർപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാൻസറിൻറെ വ്യക്തമായ സൂചനയാണ്.
ചൊറിച്ചിൽ ഒരു പൊതുവായ ലക്ഷണമാണ്. ശരീരത്തിലെ ബിലിറൂബിൻറെ അളവ് കൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.
ക്ഷീണത്തോടൊപ്പം പനി, മഞ്ഞനിറത്തിലെ മൂത്രം തുടങ്ങിയവയെല്ലം ലിവർ ക്യാൻസർ ലക്ഷണത്തിൻറെ തുടക്കമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധ്യയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സേവനം തേടുക.



















