സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിന് ഇടയില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം വര്‍ധിപ്പിച്ച് കെഎസ്ഇബി. വൈകിട്ട് 6.45 മുതല്‍ 12.45വരെയുള്ള സമയങ്ങളില്‍ ഇടവെട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരുമെന്നാണ് സൂചന.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയാന്‍ കെഎസ്ഇബിയുടെ ‘വിത്ത് യു’ എന്ന ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ പരീക്ഷണം തിരുവനന്തപുരം ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി ആപ്പിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.



















